കൊച്ചി: തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ”തുണ്ട്” പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു.
ചിത്രത്തില്‍ ബിജു മേനോൻ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആഷിഖ് ഉസ്മാൻ ഒപ്പം നിര്‍മ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനില്‍ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു. ടോവിനോ തോമസ് കല്യാണി പ്രിയദര്‍ശൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി യുവാക്കള്‍ക്ക് ഇടയില്‍ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രവും സൗബിൻ ഷാഹീര്‍ ബിനു പപ്പു നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അയല്‍വാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിര്‍മ്മിക്കുന്ന പതിനഞ്ചാംമത്തെ ചിത്രം കൂടിയാണ് “തുണ്ട്”.
സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിര്‍മ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവാക്കള്‍ക്ക് ഇടയില്‍ പാട്ടുകള്‍ കൊണ്ട് തരംഗം തീര്‍ക്കുന്ന സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
എഡിറ്റിംഗ്-നമ്ബു ഉസ്മാൻ,ലിറിക്‌സ്-മു.രി,ആര്‍ട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനല്‍ മിക്സ്-എം. ആര്‍ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളര്‍-സുധര്‍മ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷര്‍ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,കൊറിയോഗ്രാഫി-ഷോബി പോള്‍രാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടര്‍-ഹാരിഷ് ചന്ദ്ര,സ്റ്റില്‍-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രല്‍ പിക്ചേഴ്സ്, മാര്‍ക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റര്‍ടെയ്‌ൻമെന്റ,ഡിസൈൻ-ഓള്‍ഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.