സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ ജില്ലകള്‍ക്ക് പുറമേ കണ്ണൂരിലും യെല്ലോ അലര്‍ട്ടുണ്ട്.
ഈ മാസം 12-ാം തീയതി വരെ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും മുകളില്‍ ചക്രവാതച്ചുഴികളുണ്ട്. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.
രണ്ടുദിവസത്തിനകം കാലവര്‍ഷം പിൻവാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കാലവര്‍ഷത്തില്‍ 34 ശതമാനം മഴ കുറഞ്ഞെങ്കിലും ഒക്ടോബറില്‍ ഇതുവരെ 16 ശതമാനം അധികമഴ കേരളത്തിന് ലഭിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.