പ്രായം വെറും 16, എഐ കമ്ബനിയുടെ ഉടമ, ആസ്തി 100 കോടി; അത്ഭുതമായി ഇന്ത്യൻ കൗമാരക്കാരി!

ഫ്ലോറിഡ വളരെ ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന 16കാരി ലോക ശ്രദ്ധയില്‍. പ്രഞ്ജലി അവസ്തി എന്ന 16കാരിയായ ഇന്ത്യൻ പെണ്‍കുട്ടിയാണ് ബിസിനസ് ലോകത്ത് ശ്രദ്ധ നേടുന്നത്.

പ്രഞ്ജലി 2022ല്‍ ആരംഭിച്ച സംരംഭമായ Delv.AI എന്ന സ്ഥാപനം 4.5 ലക്ഷം ഡോളര്‍ (3.7) കോടി രൂപ ഫണ്ടിങ്ങിലൂടെ സമാഹരിച്ചു. ഗവേഷണങ്ങള്‍ക്കായി വിവരങ്ങള്‍ സമാഹരിക്കുന്നതിന് സഹായിക്കുന്നതാണ് പ്രഞ്ജലിയുടെ സംരഭം.

2022 ജനുവരിയിലാണ് കുട്ടി കമ്ബനി ആരംഭിച്ചത്. ഇപ്പോള്‍ 10 ജീവനക്കാര്‍ പ്രഞ്ജലിയുടെ കീഴില്‍ ജോലി ചെയ്യുന്നു. വളരെ ചെറുപ്പത്തിലേ വിവര സാങ്കേതിക വിദ്യയില്‍ താല്‍പര്യം പ്രകടിപ്പിച്ച കുട്ടിയാണ് പ്രഞ്ജലി. എൻജിനീയറായ പിതാവാണ് വഴികാട്ടി. അച്ഛനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഏഴാം വയസ്സില്‍ തന്നെ കോഡിംഗിലേക്ക് കടന്നതായി അവര്‍ ബിസിനസ് ഇൻസൈഡറോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് 11-ാം വയസ്സില്‍ കുടുംബത്തോടൊപ്പം ഫ്ലോറിഡയിലേക്ക് താമസം മാറി. അമേരിക്കയിലെത്തിയപ്പോള്‍ കമ്ബ്യൂട്ടര്‍ സയൻസിന്റെയും ഗണിതത്തിന്റെയും ലോകം തനിക്കായി തുറന്നെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 13-ാം വയസ്സില്‍, സ്‌കൂളില്‍ പോകുന്നതിനൊപ്പം ഫ്ലോറിഡ ഇന്റേണല്‍ യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച്‌ ലാബുകളില്‍ മെഷീൻ ലേണിംഗ് പ്രോജക്റ്റുകളില്‍ സഹകരിച്ച്‌ തുടങ്ങി. കൊവിഡ് സമയത്ത് പഠനം ഓണ്‍ലൈൻ വഴിയായതിനാല്‍ ആഴ്ചയില്‍ ഏകദേശം 20 മണിക്കൂര്‍ ഇന്റേണിന് സമയം ലഭിച്ചു. ഇവിടെ നിന്നാണ് Delv.AI എന്ന ആശയം ഉടലെടുത്തത്. 2021-ല്‍, മിയാമിയിലെ ഒരു എഐ സ്റ്റാര്‍ട്ടപ്പായ ആക്‌സിലറേറ്ററില്‍ പ്രാഞ്ജലിക്ക് അവസരം ലഭിച്ചു.

ബാക്കെൻഡ് ക്യാപിറ്റലില്‍ നിന്നുള്ള സാങ്കേതിക രംഗത്ത് തല്‍പരരായ ലൂസി ഗുവോയും ഡേവ് ഫോണ്ടനോട്ടും പ്രഞ്ജലിയെ സഹായിക്കാൻ രംഗത്തെത്തി. ഇരുവരും പ്രഞ്ജലിയുടെ അവരുടെ കൂടെകൂട്ടുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചതോടെ പ്രഞ്ജലി താല്‍ക്കാലികമായി സ്കൂളില്‍ നിന്ന് വിട്ടുനിന്നു. ആക്സിലറേറ്റര്‍ ഓണ്‍ ഡെക്ക്, വില്ലേജ് ഗ്ലോബല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്ബനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാൻ പ്രഞ്ജലിയെ സഹായിച്ചു.

ഓണ്‍ലൈനില്‍ നിന്ന് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ ലഭിക്കാൻ ചെയ്യാൻ ഗവേഷകരെ സഹായിക്കുക എന്നതാണ് Delv.AI-യുടെ പ്രാഥമിക ലക്ഷ്യം. നിലവില്‍ ഏകദേശം 12 ദശലക്ഷം ഡോളറാണ് (100 കോടി രൂപ) കമ്ബനിയുടെ മൂല്യം.