Fincat

എന്ത് അദ്ഭുതം നടന്നുവെന്ന് അറിയില്ല, വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്’: ശിവരാജ് കുമാര്‍

ജയിലറില്‍ എട്ട് മിനിറ്റ് കൊണ്ട് സ്ക്രീനില്‍ എന്ത് അദ്ഭുതമാണ് നടന്നതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് നടൻ ശിവരാജ്കുമാര്‍.

1 st paragraph

ജയിലര്‍’ സിനിമയിലെ നരസിംഹ എന്ന കഥാപാത്രം തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ് സമ്മാനിച്ചതെന്ന് ശിവരാജ്കുമാര്‍. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ശിവരാജ് കുമാര്‍ മനസ്സുതുറന്നത്.(shiva rajkumar about rolex jailer movie)

80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനാണ് ഞാന്‍. ജയിലറില്‍ ഞാന്‍ വെറും എട്ട് മിനിറ്റുള്ള വേഷമാണ് ചെയ്തത്. ഇപ്പോള്‍ ഇവര്‍ എന്നെ വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അത് പുതിയ അനുഭവമായിരുന്നു.

2nd paragraph

നരസിംഹ എന്നാണ് പലരും ഇപ്പോള്‍ എന്നെ വിളിക്കുന്നത്. വെറും എട്ട് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. ഞാന്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതിയേക്കാം.

പക്ഷേ സത്യം അതല്ല. ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതകണ്ട് എന്റെ ഭാര്യ പോലും ചോദിച്ചു, ഇവിടെ എന്താണ് നടക്കുന്നതെന്ന്.ചെന്നൈ, ഹൈദരാബാദ്, യു.എസ്, ദുബായ് തുടങ്ങി എവിടെ പോയാലും ജയിലറിന്റെ പേരുപറഞ്ഞാണ് ആളുകള്‍ എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അടുത്തിടെ ഒരു ഹോട്ടലില്‍ പോയപ്പോള്‍ 400ഓളം തമിഴ്‌നാട്ടുകാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും വന്ന് സെല്‍ഫിയെടുത്തുവെന്നും ശിവരാജ് കുമാര്‍ പറഞ്ഞു.