Fincat

വാഹനാപകടത്തിയ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

1 st paragraph

തിരുനാവായ : ലോറി സ്കൂട്ടറിന്റെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എടക്കുളം കിഴക്കം മുക്കിലെ
അത്താണിക്കൽ പരേതനായ മരക്കാർ എന്ന മാനുപ്പയുടെ മകൻ ജാബിർ ( 29 ) ആണ് ഇന്നലെ വൈകീട്ട് 5 മണിയോടെ മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ചേരുരാൽ ച ന്ദനക്കാവിൽ വച്ചായിരുന്നു അപകടം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ജാബിറിനെ നില വഷളായതിനാൽ കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. എന്നാൽ അതീവ ഗുരുതരാവസ്ഥ തരണം ചെയ്യാനാകാതെ ജാബിർ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിരൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ശനി) എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മാതാവ് : മൈമൂന
സഹോദരങ്ങൾ: അമീർ, ഉബൈദ്, നൗഫൽ, ഇർഫാന