Fincat

അമേരിക്കയില്‍ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു; ആക്രമണം ‘മുസ്‌ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ച്‌

വാഷിങ്ടണ്‍: മുസ്‌ലിം ആയതിന്‍റെ പേരിലും ഇസ്രായേല്‍ – ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായും അമേരിക്കയില്‍ ആറു വയസ്സുകാരനായ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു.

1 st paragraph

വദീഅ അല്‍ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ 71കാരൻ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്‍ കൗണ്ടി പൊലീസ് അറിയിച്ചു.

2nd paragraph

ആറു വയസ്സുകാരനെ കുത്തിക്കൊന്ന 71കാരൻ ജോസഫ് എം. ചൂബ

പ്ലെയിൻഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ അക്രമിയുടെ വീടിന്‍റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച്‌ കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങള്‍ മുസ്‌ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.

രണ്ടുപേരും മുസ്‌ലിംകളായതിനാലും ഇസ്രായേല്‍ – ഹമാസ് പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വില്‍ കൗണ്ടി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

നെഞ്ചിലും കൈയിലുമായാണ് ഇരുവര്‍ക്കും കുത്തേറ്റത്. ഒരു ഡസനിലേറെ തവണയാണ് അക്രമി കുത്തിയത്.