Fincat

മമ്മൂട്ടിയും മോഹൻലാലുമല്ല ഒന്നാമൻ, കേരള കളക്ഷൻ കിംഗ് ആ സ്റ്റൈലൻ സൂപ്പര്‍ താരം, ആദ്യ 10 ചിത്രങ്ങള്‍

കേരളത്തില്‍ തമിഴില്‍ നിന്നടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ വൻ ഹിറ്റാകുന്നത് പതിവ് കാഴ്‍ചയായി മാറിയിരിക്കുകയാണ്.

1 st paragraph

മലയാളത്തിലെ മുൻനിര നായകൻമാരുടേതിനേക്കാളും അന്യഭാഷ സിനിമകള്‍ കേരളത്തില്‍ വിജയം കൊയ്യുന്നു എന്നതാണ് പ്രത്യേകത. ഒടുവില്‍ ലിയോയാണ് അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. റിലീസിന് കേരളത്തില്‍ കൂടുതല്‍ കളക്ഷനുള്ള ചിത്രങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

റിലീസിന് മുന്നേ കേരളത്തിലെ ഓപ്പണിംഗ് കളക്ഷനില്‍ വിജയ്‍യുടെ ലിയോ ഒന്നാമത് എത്തിയിരിക്കുകയാണ്. അഡ്വാൻസായി കേരളത്തില്‍ ലിയോ 7.31 കോടിയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യാഷിന്റെ കെജിഎഫ് രണ്ട് 7.35 കോടിയുമായി രണ്ടാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടു. കേരളത്തില്‍ റിലീസില്‍

2nd paragraph

ആരവമായിരുന്നെങ്കിലും 7.25 കോടിയുമായി മോഹൻലാലിന്റെ ഒടിയൻ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

മോഹൻലാലിന്റെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം നാലാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. കൊവിഡ് കാലമായതിനാല്‍ അമ്ബത് ശതമാനമായിരുന്നു ചിത്രത്തിന്റെ റിലീസിന് ഒക്യുപ്പൻസി. മരക്കാര്‍ റിലീസിന് നേടിയത് 6.60 കോടി രൂപയാണ്. വൻ ആവേശത്തോടെ എത്തിയ ഒരു ചിത്രമായിരുന്നു മരക്കാര്‍: അറബിക്കടലിന്റെ സിംഹം.

അഞ്ചാമതും വിജയ് നായകനായ ചിത്രമാണ്. ബീസ്റ്റ് റിലീസിന് 6.60 കോടി കളക്ഷനാണ് കേരളത്തില്‍ നിന്ന് നേടിയത്. മോഹൻലാല്‍ നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രം എന്ന ഒരു പ്രത്യേകതയുള്ള ലൂസിഫര്‍ 6.37 കോടി രൂപ നേടി ആറാം സ്ഥാനത്തും വിജയ്‍യുടെ സര്‍ക്കാര്‍ 6.20 കോടിയുമായിഏഴാം സ്ഥാനത്തും മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 6.15 കോടി നേടി എട്ടാം സ്ഥാനത്തും രജനികാന്തിന്റെ ജയിലര്‍ 5.85 കോടി നേടി ഒമ്ബതാം സ്ഥാനത്തുമാണ് കേരളത്തിലെ ഓപ്പണിംഗില്‍. കിംഗ് ഓഫ് കൊത്ത 5.75 കോടി നേടി പത്താം സ്ഥാനത്താണ്.