Main Banner

ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റില്‍

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കാലില്‍നിന്ന് പാദസരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.

1 st paragraph

പെരിന്തല്‍മണ്ണ പട്ടിക്കാട് പാറയില്‍ വീട്ടില്‍ അബ്ബാസ് എന്ന ഡോക്ടര്‍ അബ്ബാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രികളില്‍ കയറി മോഷണം പതിവാക്കിയ ആളാണ് അബ്ബാസെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം രണ്ടിനാണ് ഇയാള്‍ രോഗിയുടെ കാലില്‍നിന്ന് പാദസരം മോഷ്ടിച്ചത്.

2nd paragraph

താൻ ആശുപത്രി ജീവനക്കാരനാണെന്ന് രോഗികളോടും കൂട്ടിരുപ്പുകാരോടും പരിചയപ്പെടുത്തിയാണ് ഇയാള്‍ മോഷണത്തിന് കളമൊരുക്കുന്നത്. ചാവക്കാട് എസ്.ഐ സെസില്‍ കൃസ്ത്യൻ രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ വിനോദ്, അനസ്, അഖില്‍ അര്‍ജുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്