45,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് സ്വര്‍ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 45000 കടന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ചു.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1160 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45120 രൂപയാണ്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം കുതിക്കുന്നത്. മെയ് 5 നാണു മുൻപ് സ്വര്‍ണവില ഏറ്റവും ഉയര്‍ത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5640 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4683 രൂപയുമാണ്. അതേസമയം, വെള്ളിയുടെവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒക്ടോബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ഒക്ടോബര്‍ 1 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,680 രൂപ
ഒക്ടോബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ
ഒക്ടോബര്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ
ഒക്ടോബര്‍ 4 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,080 രൂപ
ഒക്ടോബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ
ഒക്ടോബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 42,000 രൂപ
ഒക്ടോബര്‍ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 42,200 രൂപ
ഒക്ടോബര്‍ 7 (ഉച്ചയ്ക്ക്) – ഒരു പവന്‍സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 42,520 രൂപ
ഒക്ടോബര്‍ 8 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,520 രൂപ
ഒക്ടോബര്‍ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 42,680 രൂപ
ഒക്ടോബര്‍ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 42,920 രൂപ
ഒക്ടോബര്‍ 11 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 42,920 രൂപ
ഒക്ടോബര്‍ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില 43,200 രൂപ
ഒക്ടോബര്‍ 13 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,200 രൂപ
ഒക്ടോബര്‍ 14 – രു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയര്‍ന്നു. വിപണി വില 44,320 രൂപ
ഒക്ടോബര്‍ 15 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,320 രൂപ
ഒക്ടോബര്‍ 16 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,080 രൂപ
ഒക്ടോബര്‍ 17 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഒക്ടോബര്‍ 18 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 44,360 രൂപ
ഒക്ടോബര്‍ 19 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 44,560 രൂപ
ഒക്ടോബര്‍ 20 – ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 45120 രൂപ