വാഹനാപകടത്തില്‍ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18നുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

രാജാവിന്റെ മകൻ, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന സാബു പ്രവദാസിനാണ് ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഐ.എഫ്.എഫ്.കെ അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെയും മേനകയുടെയും എട്ടു മക്കളില്‍ മൂത്തയാളായാണ് സാബു പ്രവദാസിന്റെ ജനനം. ഭാര്യ: ഷേര്‍ളി സാബു. മകൻ: അശ്വിൻ സാബു. നിശ്ചല ഛായാഗ്രാഹകൻ അമ്ബിളി പ്രവദസഹോദരനും പ്രശസ്ത സംവിധായകൻ പി.ജി വിശ്വംഭരൻ സഹോദരീഭര്‍ത്താവുമാണ്.