നവകേരള സദസ്സ് വിശാല ജനാധിപത്യ മാതൃകയാവും -മന്ത്രി റിയാസ്

മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ.മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്ബാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടി മണ്ഡലത്തില്‍ നടപ്പാക്കിയ വലിയ വികസന പദ്ധതികളുടെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ മുന്നൊരൂക്കങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതില്‍ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളുമായും ചുമതലയുള്ള ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി. ലിന്റോ ജോസഫ് എം.എല്‍.എ, നോഡല്‍ ഓഫിസര്‍ വിനയരാജ്, കാര്‍ഷിക വികസനബാങ്ക് ചെയര്‍മാൻ ടി. വിശ്വനാഥൻ തുടങ്ങിയവര്‍ സംസാരിച്ചു.