ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്.
അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവതിയെ ഉടൻ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം നടന്നത്.
മാസ്ക് ധരിച്ചാണ് അക്രമികള്‍ എത്തിയത്. മരിച്ചത് പൂജ യാദവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ടയുടൻ അയല്‍ക്കാര്‍ പൂജയുടെ വീട്ടിലേക്ക് എത്തിയിരുന്നു. അക്രമികളെ അവര്‍ പിടികൂടാൻ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
കൊലപാതകത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഡല്‍ഹി മെട്രോസ്റ്റേഷനില്‍ 30 കാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.കല്ലുപയോഗിച്ചാണ് മരിച്ചയാളുടെ മൃതദേഹത്തില്‍ കൊലപാതകികള്‍ പരിക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു.