മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ച് പരിക്കേല്പിച്ചതായുള്ള പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ മാങ്കുന്ന് സ്വദേശിയായ യുവതി മുക്കം പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് ഷാഹുല്‍ ജവാദിനെ അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്ന് ഒന്നര മാസം മുമ്ബ് നാട്ടിലെത്തിയ ഷാഹുല്‍ ജവാദും മാതാവായ ഫാത്തിമയും ചേര്‍ന്ന് ഇരുമ്ബുപൈപ്പും പട്ടികയും ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്പിച്ചതായാണ് പരാതി.
കഴിഞ്ഞ മാസം 12ന് ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ മുക്കം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ആ കേസില്‍ ജാമ്യം നേടിയ ശേഷവും മര്‍ദനം തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ആറു മാസമായി ഫാത്തിമ തനിക്കും രണ്ടു മക്കള്‍ക്കും ഭക്ഷണമോ ഭക്ഷണം പാചകം ചെയ്യാനുള്ള വസ്തുക്കളോ നല്‍കാറില്ലെന്നും ഭക്ഷണ സാധനങ്ങള്‍ മുറിയില്‍ അടച്ചുപൂട്ടി വെക്കാറാണ് പതിവെന്നും യുവതി പരാതിയില്‍ പറഞ്ഞു. വീടിനടുത്തുള്ളകടകളില്‍ പോയി ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സംഭവ ദിവസമായ ഒക്ടോബര്‍ 24ന് മുറിക്കുള്ളില്‍ പൂട്ടിവെച്ച ഭക്ഷണ സാധനങ്ങളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഭര്‍തൃമാതാവിനെ പ്രകോപിതയാക്കിയതെന്നും യുവതി പറഞ്ഞു. ആദ്യം ഫാത്തിമ മര്‍ദിക്കുകയും പിന്നീട് മകൻ ഷാഹുല്‍ ജവാദിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
പരാതി പൊലീസ് അവഗണിച്ചതായി ആരോപണം
മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ച സംഭവത്തില്‍ യുവതിയുടെ പരാതി പൊലീസ് അവഗണിച്ചതായി പരാതി. സംഭവം നടന്ന ഒക്ടോബര്‍ 24ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തുന്നതിനു പകരം ആശുപത്രിയിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. പിന്നീട് സഹോദരനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്കു പോയത്.
ആശുപത്രിയില്‍ പോകുന്നവഴി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയില്‍ പോകാനാണ് പൊലീസ് നിര്‍ദേശിച്ചത്. 24ന് മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനുശേഷം 26നാണ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി മൊഴിയെടുത്തത്. സംഭവം നടന്ന അന്നുതന്നെ പരാതി നല്‍കിയെങ്കിലും പിന്നീട് ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുപറഞ്ഞതിന് ശേഷം രണ്ടുദിവസം കഴിഞ്ഞാണ് മൊഴിയെടുത്തത്. ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയതെന്നും തന്റെ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്തില്ലെന്നും യുവതി പറഞ്ഞു.