Fincat

കര്‍ണാടക മന്ത്രിസഭ മറിച്ചിടാൻ 50 കോടി വാഗ്ദാനമെന്ന് കോണ്‍.എം.എല്‍.എ; അറിയില്ലെന്ന് മുഖ്യമന്ത്രി

മംഗളൂരു: കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാൻ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടുമെന്ന് കോണ്‍.എംഎല്‍എ.ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി.

1 st paragraph

അട്ടിമറി അത്താഴവിരുന്ന് കോണ്‍ഗ്രസില്‍ നടക്കുന്നുവെന്ന് ബി.ജെ.പി അധ്യക്ഷൻ. മാണ്ട്യ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ, ഗണിക രവി(രവികുമാര്‍ ഗൗഡ)യാണ് വെള്ളിയാഴ്ച ദാവണ്‍ഗരെയില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രിസഭ അട്ടിമറി നീക്കം നടക്കുന്നതായി ബി.ജെ.പിയുടെ പേര് പറയാതെ വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ സമീപിച്ച്‌ 50 കോടിയും മന്ത്രിസ്ഥാനവും ഓഫര്‍ ചെയ്യുകയാണ്. മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എൻ.ആര്‍.സന്തോഷാണ് ഈ വാഗ്ദാനവുമായി സമീപിച്ചവരില്‍ ഒരാള്‍. അന്ന് 17 കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത ഓപ്പറേഷെൻറ ഇടനിലക്കാരനായിരുന്നു സന്തോഷ്. അട്ടിമറി എളുപ്പമാവുന്നതല്ല നിലവിലെ നിയമസഭ അംഗബലം. 224 എം.എല്‍.എമാരില്‍ ബി.ജെ.പിക്ക് 66 പേരേയുള്ളൂ.കോണ്‍ഗ്രസിന് 136 അംഗബലമുണ്ട്. എന്നിട്ടും

വിലക്കെടുക്കും എന്നാണ് പറയുന്നത്.ഇതിെൻറയെല്ലാം വീഡിയോകള്‍ ഉണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിെൻറയും ശ്രദ്ധയില്‍ പെടുത്തും “മെന്നാണ് ഗണിക രവി പറഞ്ഞത്.

2nd paragraph

അതേസമയം 50കോടി വാഗ്ദാനം സംബന്ധിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ശനിയാഴ്ച മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.”അതിെൻറ വിശദാംശങ്ങള്‍ രവിയോട് തന്നെ ചോദിക്കൂ. അങ്ങിനെ ഒരു വിവരം എനിക്കില്ല.കര്‍ണാടക സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി നീക്കം നടത്തുന്നതായി അറിയാം”-മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ തകരാൻ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നളിൻ കുമാര്‍ കട്ടീല്‍ ശനിയാഴ്ച മംഗളൂരുവില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.50കോടി ഓഫര്‍

ആരോപണം മന്ത്രിസഭ തകര്‍ച്ചയുടെ കാരണം മറ്റൊന്നാണെന്ന് വരുത്താനുള്ള ശ്രമമാണ്.റിസോര്‍ട്ട് രാഷ്ട്രീയ അട്ടിമറിക്ക് മുന്നോടിയായുള്ള അത്താഴവിരുന്നുകള്‍ ആ പാര്‍ട്ടിയിലാണ് നടക്കുന്നത്.മൂന്ന് ജില്ല ഫാക്ഷൻ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ് ഭരണം.മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, സന്തോഷ് ജര്‍കിഹോളി എന്നിവരാണ് ഗ്രൂപ്പ് നായകര്‍ എന്ന് കട്ടീല്‍ അഭിപ്രായപ്പെട്ടു.