സുഹാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറില്‍ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പിതാവ്: പരേതനായ കുട്ടൻ പിള്ള. മാതാവ്: ഓമന. ഭാര്യ: വീണ രാജൻ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.