ബിരുദമില്ല; പ്രതിവര്‍ഷം 50 ലക്ഷം രൂപ സമ്പാദിച്ച്‌ യു.കെ വനിത

ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം ജോലിയും ഉയര്‍ന്ന വരുമാനവുമാണ്. എന്നാല്‍, ഡിഗ്രി പോലുമില്ലാതെ അമേരിക്കൻ യുവതി ഒരു വര്‍ഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളിലാണ് അതും ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ജോലി ചെയ്ത്.

യു.കെയിലെ സോമര്‍സെറ്റില്‍ താമസിക്കുന്ന റോമ നോറിസ് എന്ന യുവതിയാണ് മാസം 50 ലക്ഷം രൂപ സമ്പാദിക്കുന്നത് . ദമ്പത്തികളുടെ പേരന്‍റിംഗ് കണ്‍സള്‍ട്ടന്‍റായാണ് ഇവര്‍ ജോലി ചെയുന്നത്. ആദ്യമായി രക്ഷകര്‍ത്താക്കള്‍ ആകുന്നവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്‍കുകയാണ് പ്രധാന ഉദ്ദേശം.

ബേബി സ്ലീപ്പ് കോച്ചിംഗ്, പോട്ടി ട്രെയിനിംഗ് കോച്ചിംഗ്, കമ്മ്യൂണിക്കേഷൻ കോച്ചിംഗ്, ന്യൂട്രീഷൻ കോച്ചിംഗ് എന്നിവയുള്‍പ്പെടെയുള്ള പരിശീലനമാണ് അവര്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. പരിശീലനത്തിനായി മണിക്കൂറിന് 25,493 രൂപയാണ് റോമ ഈടാക്കുന്നത്.

വിദ്യാഭ്യാസം തുടരാനും ഡിഗ്രിക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളാല്‍ അതിന് സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. താൻ രണ്ട് കുട്ടികളുടെ അമ്മയായതിനാല്‍ ഈ തൊഴില്‍ ആസ്വദിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം ഉയര്‍ന്ന ശമ്പളം ഉറപ്പ് നല്‍കുന്നില്ലെന്നും കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് പണം സമ്ബാദിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.