തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
സുഹൃത്തുക്കളുമൊത്ത് എറണാകുളം പോയി ട്രെയിനില്‍ മടങ്ങുന്നതിനിടെ ചാലക്കുടിക്കടുത്ത് വെച്ച് അബ്ദുല്‍ ബാസിതിന്‍റെ മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് തെറിച്ചുവീണിരുന്നു. ഇതേ തുടര്‍ന്ന് തൃശൂരില്‍ ഇറങ്ങി ചാലക്കുടി ഭാഗത്തേക്ക് പാളത്തില്‍ മൊബൈല്‍ ഫോണിനായി തിരച്ചല്‍ നടത്തുന്നതിനിടെയാണ് ദുരന്തം. പിറകില്‍ നിന്നെത്തിയ ട്രെയിൻ ബാസിതിനെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ചെര്‍ക്കള മേഖല ട്രഷറര്‍ കൂടിയായ ബാസിത് മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍
സജീവമായിരുന്നു. ചട്ടഞ്ചാല്‍ എം.ഐ.സി കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. പിതാവ്: മുഹമ്മദ് തായല്‍. മാതാവ്:ഹസീന. സഹോദരങ്ങള്‍: മിൻശാന (എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), അജ്മ.