കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയം’; സ്ഫോടന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: എറണാകുളം കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ കണ്‍വെൻഷനില്‍ നടന്ന സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. പ്രീണന രാഷ്ട്രീയത്തിന്‍റെ വില എല്ലാ വിഭാഗത്തിലെയും സാധാരണക്കാരായ ജനങ്ങളാണ് വഹിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പലസ്തീൻ അനുകൂല യോഗത്തില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തത് കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരമാണ്. കോണ്‍ഗ്രസും, സി.പി.എമ്മും, യു.പി.എയും ഇൻഡ്യ സഖ്യവും നടത്തുന്ന നാണംകെട്ട രാഷ്ട്രീയമാണിത്. ഹമാസിനെപോലൊരു തീവ്രവാദ സംഘടനയുടെ നേതാവിനെ ക്ഷണിച്ച്‌ കേരളത്തില്‍ ജിഹാദുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇവരെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും അ‍്യല്‍വാസികളെ മാത്രമേ ഉപദ്രവിക്കൂ എന്ന് കരുതി പാമ്ബിനെ വളര്‍ത്താൻ സാധിക്കില്ല, ഒരുനാള്‍ അത് തിരിഞ്ഞുകൊത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വൻഷൻ സെന്ററിലാണ്

സ്ഫോടനമുണ്ടായത്. സംഭവച്ചില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററില്‍. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഇന്ന് വൈകീട്ടായിരുന്നു സമ്മേളനത്തിന്റെ സമാപനം. 2000 ത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖല സമ്മേളനമായതിനാല്‍ പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. ആളുകള്‍ കസേരയിലിരുന്നാണ് പ്രാര്‍ഥിച്ചിരുന്നത്. കണ്ണടിച്ചിരുന്നതിനാല്‍ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.