ബൈക്ക് യാത്രികൻ ലോറിയിടിച്ച്‌ മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച്‌ മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.

ഹൊസബജലുവില്‍ നിന്ന് നെല്ല്യാഡിയിലേക്ക് വരുകയായിരുന്ന ബൈക്കില്‍ ദേശീയ പാത 75ല്‍ മംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം.ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം നെല്യാഡിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുത്തൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.