മെഡിക്കല്‍ കോളജ്: മാര്‍ജിൻ ഫ്രീ ഷോപ് ഉടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളൂര്‍ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയില്‍ പുത്തൻവീട്ടില്‍ പനങ്ങ അജയൻ എന്ന അജയനാണ് (44) അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പാറോട്ടുകോണം ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എ.എസ് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയാണ് ഉടമയായ നാലാഞ്ചിറ പാറോട്ടുകോണം ഈവാ ഹൗസില്‍ സാല്‍വിൻ ഷിബുവിനെ (27) ഭീഷണിപ്പെടുത്തിയ ശേഷം പോക്കറ്റില്‍നിന്ന് ആയിരത്തോളം രൂപ തട്ടിയെടുത്ത് പ്രതി മുങ്ങിയത്. പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് സി.ഐയും സംഘവും നടത്തിയ അന്വേഷണത്തില്‍ മുട്ടടയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അജയനെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്കെതിരെ സ്റ്റേഷൻപരിധിയില്‍ നിരവധി കേസുകളുള്ളതായി സി.ഐ ഹരിലാല്‍ വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.