കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്ബത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം.
ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍നിന്നാണ് മാല പൊട്ടിച്ചെടുത്തത്.
ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗേറ്റ് അടക്കാൻ പോയ നേരത്താണ് പതുങ്ങിനിന്ന ആള് വീട്ടില്‍ കയറി പ്രീജുവിനെ ഭയപ്പെടുത്തി മാല പൊട്ടിച്ചത്. കൈയിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.