ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് മരണം.
അദ്ദേഹത്തിന്‍റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.
ഒക്‌ടോബര്‍ 31 ന് വടക്കുകിഴക്കൻ നഗരമായ മിറാനോര്‍ട്ടിലെ വീട്ടില്‍ വച്ച് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് മൊറൈസിന് അസുഖം ബാധിക്കുകയായിരുന്നു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊറൈസിന്‍റെ ഭാര്യ ലിസ്ബോവ മാധ്യമങ്ങളോട് പറഞ്ഞു.
ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് മൊറൈസിന് ശരീര തളര്‍ച്ച അനുഭവപ്പെട്ടിരുന്നുവെന്നും കടിയേറ്റ ഭാഗത്തെ നിറം മാറാൻ തുടങ്ങിയെന്നും ലിസ്ബോവ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്ന് അലര്‍ജി ഉണ്ടാകുകയും മിറനോര്‍ട്ടിലെ ആശുപത്രി സന്ദര്‍ശിക്കുകയും വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.
2024 ജനുവരിയില്‍ ഒരു തത്സമയ ഷോ അദ്ദേഹം ആസൂത്രണം ചെയ്യുകയായിരുന്നു വെന്ന് സുഹൃത്ത് അറിയിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ മേഖലയിലെ പ്രശസ്തമായ സംഗീത വിഭാഗമായ ഫോര്‍റോ പാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മൊറൈസ് 15-ാം വയസ്സില്‍ സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. സഹോദരനും സുഹൃത്തും ഉള്‍പ്പെടുന്ന മൂന്നംഗ സംഗീത സംഘമായിരുന്നു അദ്ദേഹത്തിന്‍റേത്.