മഞ്ഞപ്പിത്ത; ബാലന്‍പച്ചയില്‍ 20 പേര്‍ ആശുപത്രിയില്‍

വെഞ്ഞാറമൂട്: മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഒരു പ്രദേശത്തെ 20 ഓളം പേര്‍ വിവധ ആശുപത്രികളില്‍ ചികിത്സയില്‍.
പുല്ലമ്ബാറ പഞ്ചായത്തിലെ വെള്ളുമണ്ണടി ബാലന്‍പച്ച പ്രദേശത്തുള്ളവരിലാണ് വ്യാപകമായി രോഗലക്ഷണങ്ങള്‍ പ്രകടമായത്.
ഒരാഴ്ച മുമ്ബ് ഇവിടെ നിന്നുള്ള ഒരു വീട്ടിലെ അഞ്ചുപേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലിരിക്കെത്തന്നെ പ്രദേശത്തെ കൂടുതലാളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയും അവരെയൊക്കെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്തു.