Fincat

ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഉടമ അറസ്റ്റില്‍

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്.

1 st paragraph

തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കടയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ സംശയിച്ച ഉടമ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു ശേഷം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി.

2nd paragraph