മംഗളൂരു: നഗരത്തില്‍ മിലാഗ്രസ് ചര്‍ച്ച് റോഡില്‍ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച് തടഞ്ഞ് അക്രമത്തിന് മുതിര്‍ന്ന സംഭവത്തില്‍ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ് രാജു(32),ശിബിൻ പഡിക്കല്‍(30) എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു നഗരത്തിലെ എം.എസ്.സ്പോര്‍ട്സ് എന്ന സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകയായ സൗജന്യയെ പിറകില്‍ ഇരുത്തി സഞ്ചരിച്ച നൂറുല്‍ ഹസന്റെ വാഹനമാണ് ബൈക്കില്‍ പിന്തുടര്‍ന്ന ഗുണ്ടകള്‍ തടഞ്ഞത്. മുസ്‌ലിമുമായി നിനക്കെന്താ കാര്യം എന്ന ബജ്റംഗ്ദള്‍ പതിവ് ശൈലിയില്‍ യുവതിക്ക് നേരെ ആക്രോശിച്ചു.യുവാവിനെ അക്രമിക്കാൻ മുതിരുന്നതിനിടെ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം രക്ഷകരായി.നാലു പേരേയും പാണ്ടേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യുവാവിന്റേയും യുവതിയുടേയും മൊഴി രേഖപ്പെടുത്തി. ഇതനുസരിച്ച് ഗുണ്ടകള്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ കടയിലേക്ക് പോവുംവഴിയാണ് അക്രമം ഉണ്ടായതെന്ന് നൂറുല്‍ ഹസന്റെ പരാതിയില്‍ പറഞ്ഞു. ഉള്ളാള്‍ ബീച്ചില്‍ മലയാളി മുസ്‌ലിം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇതര മതത്തിലെ സഹപാഠികള്‍ക്കൊപ്പം സായാഹ്നം ചെലവിട്ടതിനെത്തുടര്‍ന്ന് ആറ് മാസം മുമ്ബ് സംഘ്പരിവാര്‍ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.ആ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ സദാചാര ഗുണ്ടായിസത്തിനും ലഹരിക്കുമെതിരെ നടപടി ശക്തമാക്കി. ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര മംഗളൂരുവില്‍ ദക്ഷിണ കന്നട, ഉഡുപ്പി,ചിക്കമംഗളൂരു ജില്ലകളിലെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു രൂപവത്കരിച്ച പ്രത്യേക സെല്‍ നിലവിലുണ്ട്.
ഇതിന്റെ പ്രവര്‍ത്തന ഫലമായി മംഗളൂരു നഗരം നിലവില്‍ രാത്രി കാലങ്ങളിലും സജീവമാണ്.ഇതിനിടയിലാണ് ഭീതി പരത്താൻ ശ്രമം നടന്നത്.വാഹനം തടഞ്ഞ സംഭവം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ സാമുദായിക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് പൊലീസ് സന്ദര്‍ഭോചിതം ഇടപെട്ട് തടയുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.