തിരുവനന്തപുരം: ആണ്‍ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
പൊഴിയൂര്‍ പരുത്തിയൂര്‍, പുതുവല്‍ വീട്ടില്‍ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആര്‍ പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂര്‍ സ്വദേശി സാജൻ ഒളിവിലാണ്.
നാലു മാസങ്ങള്‍ക്കു മുൻപാണ് സംഭവം നടന്നത്. യുവതിയിപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. ആണ്‍ സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ മാസം ആണ് തന്‍റെ ആണ്‍ സുഹൃത്തിനോടൊപ്പം യുവതി പൊഴിയൂര്‍ ബീച്ചില്‍ എത്തിയത്. ബീച്ചിലിരിക്കുന്നതിനിടെ അടുത്തെത്തിയ പ്രതികള്‍ യുവതിയുടെ മുന്നില്‍വച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാളായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
തുടര്‍ന്ന് പ്രതികള്‍ ഈ മൊബൈല്‍ ദൃശ്യം കാണിച്ചു യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊഴിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊഴിയൂര്‍ സി.ഐ സതികുമാറിെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.