കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തില്‍ കിള്ളി ജമാഅത്തിലെ ഖബര്‍ സ്ഥാനില്‍ മൃതദേഹ പരിശോധന നടത്തിയത്.
പരിശോധനഫലം ലഭിച്ച ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടില്‍ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്റെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് പരാതി ഉയര്‍ന്നത്.
കഴിഞ്ഞ 19 നാണ് സംഭവം. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതി ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ പരിശാധന ആവശ്യമാണെന്ന് അറിയിച്ച് എസ്.എ.ടി. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ എത്തിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു രണ്ട് മണിക്കൂറിന് മുമ്ബ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെയ്യദ് അലി പൊലിസില്‍ പരാതി നല്‍കിയത്.