Fincat

നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ പെരുമ്പാവൂര്‍, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിമാരടക്കം പലരും വന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കവാടം തന്നെയാണ് ഇപ്പോഴുമുള്ളത്. ഈ സാഹചര്യത്തില്‍ മതില്‍ പൊളിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എം.എല്‍.എ പറഞ്ഞു. ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധത്തില്‍ മതിലും സ്റ്റേജും കൊടിമരവും പൊളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.