ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്

ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചര്‍ച്ച തുടങ്ങാൻ ‘ഇന്ത്യ’ മുന്നണി. ഈമാസം 19-ന് ഡല്‍ഹിയില്‍ 26 പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ സംബന്ധിക്കും.

സീറ്റുവിഭജന ചര്‍ച്ച, ദേശീയതലത്തില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍, വിഷയങ്ങള്‍, റാലികള്‍ക്കും പൊതുയോഗ ങ്ങള്‍ക്കും രൂപംനല്‍കല്‍ എന്നിവയാണ് മുഖ്യ അജൻഡ. മോദിക്കെതിരേ ‘ഞാനല്ല ഞങ്ങളാണ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇന്ത്യയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഉച്ച കഴിഞ്ഞ മൂന്നിനാണ് യോഗം ചേരുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

യോഗത്തിെൻറ തുടര്‍ച്ചയായി സീറ്റുവിഭജനത്തിന് പ്രാഥമികരൂപം നല്‍കാൻ ഏകോപനസമിതി ചേരും. മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. പശ്ചിമബംഗാളിെൻറ ജി.എ സ്.ടി. കുടിശ്ശിക അടക്കമുള്ള വിഷയങ്ങളുന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മമത അനുവാദം ചോദിച്ചിരിക്കയാണ്. അതിനായി ഡല്‍ഹിയിലെത്തുന്ന മമത 19-ന് യോഗത്തില്‍ പങ്കെടുത്ത ശേഷമാകും മടങ്ങുക. പാര്‍ലമെൻറിലെ സഭാനേതാക്കളുടെ യോഗം തിങ്കളാഴ്ച യോഗവും ഖാര്‍ഗെ വിളിച്ചിട്ടുണ്ട്.

ജാതിസെൻസസ്, പഴയ പെൻഷൻ പദ്ധതി എന്നിവ ജനങ്ങള്‍ തിരസ്ക്കരിച്ചിട്ടില്ല എന്നാണ് ഹിന്ദി ഹൃദയഭൂവിലെ ചെറിയവ്യത്യാസത്തിലുള്ള തോല്‍വി വ്യക്തമാക്കുന്നതെന്നും അതിനാല്‍, ഈ വിഷ യങ്ങളടക്കം ഉയര്‍ത്തിയാവും ലോക്സ ഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാൻ ബദല്‍ അജണ്ട രൂപപ്പെടുത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ യോഗത്തിന് ഏറെ പ്രസക്തിയുണ്ട്.