Fincat

ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.

1 st paragraph

കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷൻ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മര്‍ദനത്തില്‍ അമ്മ ഏലിയാമ്മ വര്‍ഗീസിന്റെ കൈക്കാലുകള്‍ക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2nd paragraph

ചവറയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവര്‍ അമ്മയെ മര്‍ദിച്ചത്.