മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്ന. ഗള്‍ഫാര്‍ കമ്ബനിയിലെ മിസ്ഫയില് റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.
പിതാവ്: വഴപ്പിലാത്ത് വീട്ടില്‍ മാധവൻ. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.സഹോദരങ്ങള്‍: ദിവ്യ, ധന്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു.