Fincat

കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

1 st paragraph

ഇന്നലെ രാത്രി എട്ടോടെ മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. തലക്കും താടിക്കും ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരിച്ചു.

കൈപ്പറമ്ബില്‍ വാടകക്ക് താമസിക്കുകയാണ് കുടുംബം. അമ്മയെ വെട്ടിയ വിവരം സന്തോഷ്‌ തന്നെയാണ് പൊലീസിനെ അറിയിച്ചത്. പേരാമംഗലം പൊലീസ് എത്തിയാണ് ചന്ദ്രമതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.

2nd paragraph