Fincat

മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളില്‍ നിന്ന് തട്ടിയത് കോടികള്‍

ചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍.

ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കണ്ണി മാത്രമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായ മണിയാറൻ കുടി സ്വദേശി അഖില്‍ ബിനുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാൻ നടപടികള്‍ ആരംഭിച്ചു. ഇപ്പോള്‍ വരുന്ന മുക്കു പണ്ടങ്ങളില്‍ 20 മുതല്‍ 30 ശതമാനം വരെ സ്വര്‍ണമടങ്ങിയിട്ടുണ്ടന്നാണ് സഹകരണ ബാങ്കുകാരും പൊലീസും പറയുന്നത്. അതിനാല്‍ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയല്‍ എളുപ്പമല്ലത്രേ.

നേരിയ തോതില്‍ സ്വര്‍ണം കലര്‍ത്തി മുക്കുപണ്ടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ വ്യാപകമായി ജില്ലയിലും പുറത്തും മുക്കുപണ്ടം വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം.