Fincat

ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി

ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു.

1 st paragraph

നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. പ്രജീഷിന്റെ വീട്ടില്‍നിന്ന് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ഒന്നര പവൻ ചെയിൻ പൊട്ടിച്ചെടുത്തു. ചെയിനിന്റെ ഒരു കഷണം യുവതിയുടെ കൈയില്‍പ്പെട്ടു.

ചന്ദ്രംതൊടി ഷാഹുല്‍ ഹമീദിന്റെ വീടിന്റെ പിൻഭാഗത്തെ ജനല്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. വീട്ടുകാര്‍ ഒച്ചവെച്ചതോടെ ഓടിമറഞ്ഞു. ഇതു തിങ്കളാഴ്ച രാത്രി ഒരുമണിക്കാണ് സംഭവിച്ചത്. സമീപത്തെ സത്യന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് അടുക്കളയില്‍നിന്ന് ഭക്ഷണം കഴിച്ച്‌ സ്ഥലം വിടുകയായിരുന്നു.

2nd paragraph

തുടര്‍ന്നാണ് സമീപത്തെ ബഷീറിന്റെ വീട്ടില്‍ കയറിയത്. വീട്ടുകാര്‍ ഒച്ചവെച്ചതോടെ രക്ഷപ്പെട്ടു. പുലര്‍ച്ച രണ്ടോടെയാണ് പ്രജീഷിന്റെ വീട്ടില്‍ കയറിയത്. ഫറോക്ക് എസ്.ഐ ആര്‍.എസ്. വിനയന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.