
ചെങ്ങന്നൂര്‍: തിരുവൻവണ്ടൂരില്‍ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയില്‍ കമലാസനൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കോലടത്തുശേരി കണ്ടത്തില്‍പ്പടി പുരയിടത്തിലെ മരംവെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. വെട്ടിക്കൊണ്ടിരുന്ന മരം മറിഞ്ഞ് സമീപത്ത് നിന്ന മരത്തില്‍ ചെന്നിടിച്ചശേഷം കമലാസനന്‍റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മൃതദേഹം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഉഷ. മക്കള്‍: കലേഷ്, കവിത. മരുമക്കള്‍: ശ്രീജ, മനു. സംസ്കാരം പിന്നീട്.

