സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്.
മീറ്റ് ചൗക്കിനടുത്ത് ഗൗതംപുരിയില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് മൂന്നുനാലു പേര്‍ ചേര്‍ന്ന് യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. യുവാവിന് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നതായി ഡി.സി.പി രാജേഷ് ദേവ് പറഞ്ഞു. ഗുരുതര പരിക്കിനെതുടര്‍ന്ന് ഇയാള്‍ മരണത്തിന് കീഴടുങ്ങുകയായിരുന്നു.
പ്രതികളെ പിന്തുടര്‍ന്നെത്തിയ പൊലീസുകാര്‍ എൻ.ടി.പി.സി ഒന്നാം ഗേറ്റിനടുത്ത് നിന്നാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടു പേര്‍ പിന്നീട് കീഴടങ്ങി. അര്‍മാൻ, സാഹിദ് എന്നിവര്‍ക്കു പുറമെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമാണ് പ്രതികള്‍. ഗൗരവുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിനെ തുടര്‍ന്ന് ഗൗരവിന് നിരവധി തവണ കുത്തേറ്റിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച രക്തക്കറയുള്ള ആയുധം കണ്ടെടുത്തതായും മൃതദേഹം എ.ഐ.ഐഎം.എസ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായും ഡി.സി.പി പറഞ്ഞു.