Main Banner

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നിർദേശ പ്രകാരം ശ്രീകണ്ഠപുരം എസ്.ഐ കെ. കദീജ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കാറില്‍ കാസർകോട് നിന്ന് സുഹൃത്തിനൊപ്പം അയാളുടെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ദാവൂദ്. വീട്ടുകാരുമായി ഏറെ അടുപ്പം സ്ഥാപിക്കുകയും പെണ്‍കുട്ടിയുമായി സ്‌നേഹപ്രകടനം നടത്തുകയും ചെയ്തു. രാത്രി വീട്ടുകാർ കാണാതെ പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

1 st paragraph

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. എറണാകുളം കലൂര്‍ ബസ്സ് സ്റ്റാൻഡിനു സമീപത്തെ ചായക്കടയിലെ തൊഴിലാളിയാണ് ദാവൂദ്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.