Fincat

യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ആലപ്പുഴ: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കാവാലം പഞ്ചായത്ത് നാലാം വാർഡില്‍ മുത്തനാട്ടുചിറ വീട്ടില്‍ ശ്രീകുമാർ.എസ് (കുട്ടൻ- 43) നെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

ശനിയാഴ്ച രാത്രി 8.45 ഓടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ യുവതിക്കുനേരെ ഇയാള്‍ ലൈംഗിടൊതിക്രമം നടത്തുകയായിരുന്നു. തടയാൻചെന്ന യുവതിയുടെ ഭർത്താവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭർതൃപിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈനടി പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേത്യത്വത്തില്‍ സബ് ഇൻസ്പെക്ടർ ഷിബു. എസ്, സജീവ്കുമാർ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ് ജോണ്‍സൻ, ശ്രീറാം സന്തോഷ്‌, അഖില്‍ അഷിഷ്, സനോജ് സതീശൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2nd paragraph