പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് പുഴയില കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. പൊയ്യം പുളിക്കമണ്ണില കടവിലാണ് അപകടം.കാരിപറമ്ബത്ത് മിനി, ആതിര, അദ്വൈത് എന്നിവാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.