Fincat

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്ത് എത്തുകയും കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയുമായിരുന്നു. ഇക്കാര്യം കുട്ടി മാതാപിതാക്കള അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2nd paragraph