തഗ് ലൈഫില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാൻ പിന്മാറി
തെന്നിന്ത്യൻ സിനിമാ പ്രേമികള്‍ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നായകൻ എന്ന ചിത്രത്തിന് ശേഷം കമലഹാസനും മണിരത്‌നവും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാളത്തില്‍ നിന്ന് ദുല്‍ഖർ സല്‍മാൻ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ദുല്‍ഖർ സല്‍മാൻ പിൻമാറി എന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും അണിയറ പ്രവർത്തകർ നല്‍കിയിട്ടില്ല. ഒന്നിലധികം സിനിമകളുടെ തിരക്കിലാണ് ദുല്‍ഖർ സല്‍മാൻ. അതിനാലാണ് തഗ് ലൈഫില്‍ നിന്ന് പിന്മാറിയതെന്നാണ് പുറത്തുവരുന്ന വാർത്തകള്‍.
തഗ് ലൈഫില്‍ ജില്ലാ കളക്ടറുടെ വേഷത്തിലാണ് ദുല്‍ഖർ സല്‍മാൻ അഭിനയിക്കേണ്ടിയിരുന്നത്. ദുല്‍ഖർ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ഈ വേഷത്തിനായി അണിയറ പ്രവർത്തകർ ചിമ്ബുവിനെ സമീപിച്ചെന്നും തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. എന്നാല്‍ ഏറ്റെടുത്ത സിനിമകളുടെ തിരക്കായതിനാല്‍ ചിമ്ബുവും ഈ വേഷം നിരസിച്ചതായാണ് വിവരം.
രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജയം രവി, തൃഷ, ഗൗതം കാർത്തിക്ക് എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. മണിരത്‌നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒന്നിക്കുന്നു.