നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തി.
ചെമ്മണ്ണാർ എള്ളംപ്ലാക്കല്‍ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്ബൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു. സഹോദരി: അമൃത.