Fincat

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു.

1 st paragraph

ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തില്‍ മരിച്ചത്.

കൂട്ടിയിടിയില്‍ തകർന്ന പിക്കപ്പ് വാനിനുള്ളില്‍ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവില്‍ ക്രെയിൻ ഉപയോഗിച്ച്‌ പാർസല്‍ പിക്കപ്പ് വാൻ പുറകോട്ട് എടുത്തതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

2nd paragraph

കെ.എസ്.ആർ.ടി.സി. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എടപ്പാള്‍ മേല്‍പ്പാലത്തിനു മുകളില്‍ അടുത്തിടെയായി അപകടങ്ങള്‍ തുടർക്കഥയാകുകയാണ്.