പാലക്കാട്: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് വല്ലപ്പുഴ തറക്കല്‍പടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്ത്കൂട്ടില് വിനോദ് (48) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
രണ്ടാഴ്ച മുൻപ് ആമയൂർ മയിലാടിപ്പാറക്ക് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. കൊപ്പം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.