കൊച്ചി: നെടുമ്ബാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്.പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു വിക്രമന്‍. 2019 ല്‍ അത്താണിയില്‍ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.