Fincat

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയില്‍ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും.പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നല്‍കി. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

1 st paragraph

അതേസമയം, വടകരയില്‍ രാഷ്ട്രീയപ്പോര് കനക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലും സിപിഎം സ്ഥാനാർത്ഥിയായി കെക ശൈലജയുമാണ് മത്സരരംഗത്തുള്ളത്. വടകരയില്‍ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. ആകെ 4 ശൈലജ, മൂന്ന് ഷാഫി എന്നിവരുള്‍പ്പെടെ 10 പേരാണ് ഉള്ളത്. വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്ബില്‍ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്‌), പ്രഫുല്‍ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).-എന്നിങ്ങനെയാണ് സ്ഥാനാർത്ഥികള്‍.