ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില്‍ വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ് കൊല്ലപ്പെട്ടത്. ജെ.പി നഗർ പൊലീസ് സ്ഥലം സന്ദർശിക്കുകയും സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.