Fincat

വീട്ടമ്മയെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വടകര: വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യില്‍ എം.കെ.റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി വായനശാലയില്‍ പാറപ്പുറത്ത് നരോണ്‍ ഹൗസില്‍ ഷംജിത്ത് (27) എന്നിവരെയാണ് വടകര സി.ഐ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരിയില്‍ വടകര പുതുപ്പണം കറുകപ്പാലത്ത് താമസിക്കുന്ന വീട്ടമ്മയെ ബോബെറിഞ്ഞ് പരിക്കേല്‍പിച്ച സംഭവത്തിലാണ് അറസ്റ്റ്.

1 st paragraph

പരാതിക്കാരിയുടെ മകള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചശേഷം ബന്ധം ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റംഷാദിനെ റിമാൻഡ് ചെയ്തു. ഷംജിത്തിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണസംഘത്തില്‍ സീനിയർ സി.പി.ഒമാരായ ഗണേശൻ, റിനീഷ് കൃഷ്ണ, രാജേഷ്, സിവില്‍ പൊലിസ് ഓഫിസർമാരായ ബിജേഷ്, ഷാജി എന്നിവരും ഉണ്ടായിരുന്നു.