കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്.

ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മെല്‍ബിനെ കടലില്‍ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെല്‍ബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ – മേരി ലീജിയ ദമ്ബതികളുടെ മകനാണ് മെല്‍ബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.