അസിഡിറ്റിയെ ചെറുക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

അസിഡിറ്റി ഇന്ന് പലരിലും കണ്ട് വരുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തില്‍ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്ബോഴാണ് ഇത് സംഭവിക്കുന്നത്.

ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി നേരിടാൻ സഹായിക്കും. അസിഡിറ്റി ഫലപ്രദമായി കുറയ്ക്കാൻ ഇതാ ചില പരിഹാരങ്ങള്‍…

ഒന്ന്…

കുതിർത്ത ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ പറയുന്നു. ഇത് മലബന്ധം തടയുന്നതിനും മികച്ചൊരു പരിഹാരമാണ്.

രണ്ട്…

പ്രകൃതിദത്ത അസിഡിറ്റി മരുന്നുകളില്‍ ഏറ്റവും മികച്ച ഒന്നാണ് ജീരക വെള്ളം. ഒരു ടേബിള്‍സ്പൂണ്‍ ജീരകം രണ്ട് കപ്പ് വെള്ളത്തില്‍ 15 മിനിറ്റ് നേരം തിളപ്പിക്കുക. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. ജീരകത്തില്‍ ആല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയ സജീവമാക്കുകയും ചെയ്യുന്നു.

മൂന്ന്…

പരമ്ബരാഗത വൈദ്യശാസ്ത്രത്തിലും പാചകരീതിയിലും ഗ്രാമ്ബു വളരെക്കാലമായി രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. ഗ്രാമ്ബുവില്‍ കാണപ്പെടുന്ന യൂജെനോള്‍ എന്ന സജീവ സംയുക്തം നെഞ്ചെരിച്ചില്‍ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ഗ്രാമ്ബുയിട്ട വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

നാല്…

തണ്ണിമത്തൻ ജ്യൂസ് അസിഡിറ്റി ഇല്ലാതാക്കാൻ ഫലപ്രദമാണ്. ദഹനത്തിനും നല്ലതാണ്. പ്രതിരോധശേഷി കൂട്ടാനും തണ്ണിമത്തൻ സഹായകമാണ്.

അഞ്ച്…

ബദാം പോഷകങ്ങളും നാരുകളും കൊണ്ട് സമ്ബുഷ്ടമാണ്. ഇവ രണ്ടും നെഞ്ചെരിച്ചില്‍ സാധ്യത കുറയ്ക്കാനും ആസിഡ് ആഗിരണം ചെയ്യാനും സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.